വേങ്ങര: സിപിഎം കാപാലികർ കൊലപ്പെടുത്തിയ ധീര രക്തസാക്ഷികളായ ശരത്ത്ലാല്‍ കൃപേഷ് മട്ടന്നൂരിലെ ഷുഹൈബ് എന്നിവരെ അനുസ്മരിച്ച് കൊണ്ട് വേങ്ങര യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റി സ്മൃതി സംഗമം സംഘടിപ്പിച്ചു.
കുന്നുംപുറം കോണ്‍ഗ്രസ്സ് ഭവനില്‍ നടന്ന ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഫിര്‍ദൗസ് പി.കെ അധ്യക്ഷത വഹിച്ചു,സംസ്ഥാന സെക്രട്ടറി നാസില്‍ പൂവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ പ്രജിത്ത്,മണ്ഡലം പ്രസിഡന്റ്മാരിയിട്ടുള്ള നിയാസ് എ.ആര്‍.നഗര്‍,സക്കീര്‍ ഊരകം,അനഫ് കണ്ണമംഗലം ,സവാദ് സലീം,സഹല്‍ എം.ടി എന്നിവര്‍ പ്രസംഗിച്ചു.