വേങ്ങര: വയോജനങ്ങൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് ഈസി ചെയർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. 10 ലക്ഷം രൂപ ചിലവഴിച്ച് പഞ്ചായത്തിലെ അർഹതപ്പെട്ട എല്ലാവർക്കും ഈസി ചെയർ വിതരണം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി പി ഹസീന ബാനു, ആരിഫ് മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, നജ്മുന്നീസ സാദിഖ്, സി പി അബ്ദുൽ ഖാദർ, മജീദ് മടപ്പള്ളി, ചോലക്കൻറഫീഖ്, എ കെ നഫീസ, ഉണ്ണികൃഷ്ണൻ, ആസ്യ മുഹമ്മദ്, ഖമർ ബാനു, തൂമ്പയിൽ നുസ്രത്ത്, സൂപ്പർവൈസർ ലുബ്ന, സെക്രട്ടറി ഷൻമുഖൻ കെ.എ എന്നിവർ സംബന്ധിച്ചു.