ഈ തറയിൽ എങ്ങനെ ബസ് കാത്ത് നിൽക്കും

തിരൂരങ്ങാടി: പൊരിയുന്ന വെയിലിൽ ചൂടിന്റെ കാഠിന്യം മേറി കൊണ്ടിരിക്കുമ്പോൾ ചൂടിൽ നിന്നും രക്ഷപ്പെടുവാൻ തിരൂരങ്ങാടി നഗരസഭയിലെ വാർഡ് 1&39 ഇത് ദുരിത കാലം 

പരപ്പനങ്ങാടി നാടുകാണി പാതയുടെ ഭാഗമായി പൊളിച്ചു നീക്കിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം തുടങ്ങിയെങ്കിലും പള്ളിപ്പടി കി.മീ 2/800 ൽ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം  പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി പഴയത് നവംബർ മാസം എടുത്തു മാറ്റിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് ജനങ്ങളെ ദുരിതത്തിലാക്കി പണി പൂർത്തിയാക്കാതെ കരാറുകാരൻ വേറെ ഭാഗത്തേക്ക് ജോലിക്കു പോയി. മൂന്നുമാസത്തിലധികമായി സ്കൂൾ കുട്ടികളും പൊതുജനങ്ങളും വെയിൽ കൊണ്ടു വേണം ബസ്സിനായി കാത്തുനിൽക്കാൻ. നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടികൾ എടുക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. 

റംസാൻ കൂടെ തുടങ്ങുന്നതോടെ അസഹ്യമായ ചൂടും സഹിച്ച് ബസ് കാത്തു നിൽക്കേണ്ട ദുരിതത്തിലാണ് പള്ളിപ്പടി നിവാസികൾ.
തണൽ നോക്കി കടകളുടെ സൈഡിൽ പറ്റി ബസ് കാത്തു നിൽക്കുന്നതിനാൽ എവിടെയാണ് നിർത്തേണ്ടത് എന്ന കാര്യത്തിൽ ബസ് ഡ്രൈവർമാരും യാത്രക്കാരും പ്രയാസം അനുഭവിക്കുന്നുണ്ട് ഇതിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ തിരൂരങ്ങാടി നഗരസഭ എന്നിവർക്ക് പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}