പാങ്ങാട്ട് കുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങര: എംഎൽഎയുടെ 2022-23 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപ ചെലവിൽ പണി പൂർത്തീകരിച്ച വേങ്ങര പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ് പാങ്ങാട്ട് കുണ്ട് റോഡിന്റെ ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷതവഹിച്ചു.

വാർഡ് മെമ്പർ മൈമൂന,  അഞ്ചുകണ്ടൻ കുഞ്ഞിമൊയ്തീൻ, പറമ്പിൽ ഖാദർ, രാധാകൃഷ്ണൻ മാഷ്, മണി മാഷ്, ശരീഫ് മാൻ, എ കെ ഹംസ, ശിഹാബ് ഇടത്തിൽ, ഹമീദ്, ഗദ്ദാഫി, മറ്റു മെമ്പർമാർ യൂസഫലി വലിയോറ, സിപി ഖാദർ, അസീസ്, റസാക്ക് മറ്റു അംഗങ്ങളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}