വൈകാരികത നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അവർ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങി

മലപ്പുറം: ഏറെ വൈകാരികത നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അലിവ് എബിലിറ്റി പാർക്കിലെ പഠിതാക്കൾ ഡിജിറ്റൽ ഡിസൈനിങ് കോഴ്സ് പൂർത്തികരിച്ചതിനുള്ള സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങി.വേങ്ങര കേന്ദ്രീകരിച്ച് സാമൂഹ്യക്ഷേമ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന അലിവ് ഫൗണ്ടേഷൻ ഫോർ കൾച്ചർ ആൻ്റ് ഹ്യൂമാനിറ്റി ഭിന്നശേഷിക്കാർ, ശരീരം തളർന്നവർ, ഓട്ടിസം ബാധിതർ എന്നിവർക്കായി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ തുടക്കം കുറിച്ച സ്ഥാപനമാണ് അലിവ് എബിലിറ്റി പാർക്ക്. നിരവധി പേർ ഇവിടെ പഠിതാക്കളായെത്തി. ഇവരിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തിയഞ്ചോളം പേർക്ക് ഡിജിറ്റൽ ഡിസൈനിങ് കോഴ്സിൽ പരിശീലനം നൽകി.ഒന്നര വർഷത്തെ കഠിന പ്രയത്നത്തിലൂടെ ഇരുപതോളം പേർ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ഇവർക്ക് ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് വേണ്ടി അലിവ് സംഘടിപ്പിച്ച കോൺവെക്കേഷൻ സദസ്സ് ഏറെ വൈകാരികമായിരുന്നു.വ്യത്യസ്ത കാരണങ്ങളാൽ ജീവിതം ചക്രക്കസേരയിലേക്ക്  ചുരുങ്ങിയവർ ശരീരത്തിൻ്റെ സ്വാധീനം പൂർണമായും നഷ്ടപ്പെട്ടവർ, ഓട്ടിസം ബാധിതരും ഭിന്നശേഷിക്കാരുമായ സഹോദരങ്ങൾ എന്നിവർ വേദിയിലെത്തി സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങുന്നത് വിതുമ്പലോടെയാണ് സദസ്സ് നോക്കി കണ്ടത്. വീടിൻ്റെ അകത്തളങ്ങളിൽ നാൽ ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ട ജീവിതങ്ങൾക്ക് മുമ്പിൽ കലയും സാങ്കേതികതയും സർഗ്ഗാത്മകതയും കൈകോർക്കുന്ന വിസ്മയ ലോകം തുറക്കപ്പെട്ടിരിക്കുകയാണ്. പരസഹായമില്ലാതെ ജീവിക്കാൻ കഴിയാതിരുന്ന ഒരുപറ്റം പേർക്ക് പുതുജീവിതമാണ് അലിവ് സമ്മാനിച്ചിരിക്കുന്നത്. ശാരീരിക അവശതകൾ കാരണം സ്വന്തം വീടുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന നിരവധി പേരാണ് അലിവിൻ്റെ എബിലിറ്റി പാർക്കിൽ പഠിതാക്കളായെത്തിയത്. ഇവരിൽ ഏതാനും പേരാണ് ഡിജിറ്റൽ ഡിസൈനിങ് കോഴ്സ് പൂർത്തീകരിച്ച് പുറത്തിറങ്ങുന്നത്. ബാക്കിയുള്ള ഏതാനും പേരെ എഴുത്തും വായനയും പഠിപ്പിക്കുന്ന സംവിധാനവും എബിലിറ്റി പാർക്കിൻ്റെ ഭാഗമായി പ്രവർത്തിച്ച് വരുന്നു. ശരീരികാവശതകൾ മറി കടന്ന് ഇവർ കാണിച്ച ഊർജം ചെറുതല്ല. മക്കളുടെ മാനസികാവസ്ഥയും ശരീരക വൈകല്യവും കാരണം ഏറെ പ്രയാസമനുഭവിച്ചിരുന്ന രക്ഷിതാക്കൾക്ക് അലിവ് എബിലിറ്റി പാർക്ക് വലിയ അനുഗ്രഹമായി മാറുകയായിരുന്നു.
വേങ്ങര സുബൈദ പാർക്കിൽ നടന്ന കോൺവെക്കേഷൻ അലിവ് പ്രസിഡണ്ട് കൂടിയായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള ഉപഹാരം എം.പി അബ്ദുസ്സമദ് സമദാനിയും ബിരുദ സർട്ടിഫിക്കറ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും വിതരണം ചെയ്തു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, ഡോ. എം.എ കബീർ സാഹിബ്, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ, പി.കെ അസ് ലു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ, എ.പി ഉണ്ണികൃഷ്ണൻ, ടി.മൊയ്തീൻ കുട്ടി എന്ന കുഞ്ഞു, പുളിക്കൽ അബൂബക്കർ മാസ്റ്റർ, ഫൈസൽ കോട്ടക്കൽ, നസീർ മേലേതിൽ, ബഷീർ മമ്പുറം,അബൂദാബി ഇസ്ലാമിക്ക് സെൻറ്റർ ട്രഷറർ ടി ഹിദായത്തുള്ള,അബൂദാബി KMCC മലപ്പുറം ജില്ലാ സെക്രട്ടറി കെ.കെ ഹംസ കോയഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സയ്യിദ് കെ കെ മൻസൂർ കോയ തങ്ങൾ, ഹസീന ഫസൽ, കാവുങ്ങൽ ലിയാഖത്തലി, യു.എൻ ഹംസ, എം കെ മൂപ്പൻ,നൗഫൽ മമ്പീതി, കെ.എം നിസാർ, പി. മുഹമ്മദ് ഹനീഫ, ശംസു ഏ ആർ നഗർ, മുനീർ വിലാശ്ശേരി, അലിവ് ഭാരവാഹികളായ പൂക്കുത്ത് മുജീബ്, കെ.സി നാസർ, അലി മേലേതിൽ, ഹാരിസ് മാളിയേക്കൽ, പി.എ ജവാദ്, ടി. ഫസലുറഹ്മാൻ, അരീക്കൻ അബ്ദുലത്തീഫ്, സയ്യിദ് കെ കെ അലി അക്ബർ തങ്ങൾ, നൗഷാദ് ചേറൂർ, ഇസ്ഹാഖ് മാസ്റ്റർ, അഡ്വ. എ.പി നിസാർ, എം അബ്ദുൽ റഊഫ്, എൻ.കെ നിഷാദ്, സി.പി ഹാരിസ്, അഡ്വ. തൊഹാനി, യാസർ ഒള്ളക്കൻ, റഷീദ് കൊണ്ടാണത്ത്, ഇ.കെ അസ്കർ, ഇ.പി മുനീർ മാസ്റ്റർ, പി.കെ ഉസ്മാൻ എന്നിവർ സംബന്ധിച്ചു. ട്രഷറർ ടി. അബ്ദുൽ ഹഖ് അലിവിൻ്റെ പുതിയ കർമ്മ പദ്ധതികൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ശരീഫ് കുറ്റൂർ സ്വാഗതവും സെക്രട്ടറി പി.കെ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}