അനുസ്മരണവും ഹോം കെയർ ഫാമിലി മീറ്റും നടത്തി

വേങ്ങര: ചേറൂർ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യതീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപനത്തിന്റെ പ്രസിഡന്റുമാരായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ അനുസ്മരണവും ഹോം കെയർ ഫാമിലി മീറ്റും നടത്തി. 

തുടർന്ന് സഹസ്ഥാപനം ശിഹാബ് തങ്ങൾ അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും രക്ഷിതാക്കളുടെ സമ്പൂർണ്ണ സംഗമവും നടന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.  ട്രഷറർ പി. കെ കുഞ്ഞു അധ്യക്ഷനായി. പി. എ ഹൈദ്റൂസ് ഫൈസി ആമുഖ പ്രഭാഷണം നടത്തി.

ടി. പി. എം ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അബൂ സഹ്റ ബാഖവി അൽ ഹൈതമി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മാഈൽ ഫൈസി കിടങ്ങയം പ്രാർത്ഥനക്ക് നേതൃത്വം നൽകി. ആവയിൽ സുലൈമാൻ, കെ. പി ചെറീത് ഹാജി, എ. കെ സൈനുദ്ദീൻ മാസ്റ്റർ, കെ. കെ ഹംസ, മരക്കാർ ഹാജി, സി. പി മുഹമ്മദ്‌ ഹാജി, പി. ടി ആലസ്സൻ ഹാജി,സി. പി മുഹമ്മദ്‌ ഹാജി പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}