മലപ്പുറം: മഅദിൻ അക്കാദമിക്ക് കീഴിൽ റംസാൻ 27-ാം രാവിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർഥനാസമ്മേളനത്തിന്റെ പന്തൽ കാൽനാട്ടൽ കർമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എ.പി. അബ്ദുൽകരീം ഹാജി ചാലിയം നിർവഹിച്ചു.
സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർഥന നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ജഅഫർ തുറാബ് തങ്ങൾ, സമസ്ത സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, പരി മാനുപ്പ ഹാജി, ദുൽഫുഖാർ അലി സഖാഫി, മുജീബ് റഹ്‌മാൻ വടക്കേമണ്ണ, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
പ്രാർഥനാസമ്മേളനത്തിന് എത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ മഅദിൻ കാമ്പസിൽ ആരംഭിച്ചിട്ടുണ്ട്. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകൾ, പരിസരത്തെ ഓഡിറ്റോറിയങ്ങൾ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.