കോട്ടക്കൽ: മക്കയിലെ മുൻ സുന്നി പ്രാസ്ഥാനിക നേതാക്കളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ച് കൊണ്ട് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മക്ക സെൻട്രൽ കമ്മറ്റി "അഹ്ലുൽ ഹറം സ്നേഹവിരുന്ന്" സംഘടിപ്പിച്ചു.
കോട്ടക്കൽ പുതുപ്പറമ്പ് അബ്ദുൽ ബാരി ഇസ്‌ലാമിക് കോംപ്ലക്സിൽ നടന്ന പരിപാടി മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല വൈ: പ്രസിഡന്റ് സയ്യിദ് സലാഹുദ്ദീൻ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു.
സിയാറത്ത്, അനുസ്മരണം, ഓർമ്മച്ചെപ്പ്, ഉപഹാര സമർപ്പണം, വിദാഅ തുടങ്ങി വിവിധ പരിപാടികൾ നടന്നു.
സയ്യിദ് ഹബീബ് കോയ തങ്ങൾ, ഹംസ ഫൈസി വെള്ളില, എപി അലവി ഹാജി, അബ്ദുറഹ്മാൻ ദാരിമി സീ ഫോർത്ത് , എൽ കെ എം ഫൈസി, അബൂബക്കർ ഫൈസി പൊന്ന്യ കുർശി, അബൂബക്കർ ഫൈസി പെരിന്താറ്റിരി, അലവി ഹാജി പെരിന്തൽമണ്ണ, ഷാഫി ബാഖവി മീനടത്തൂർ, അലവി പുതുപ്പറമ്പ്, മുസ്തഫ കാളോത്ത്, മൂസക്കുട്ടി കൊണ്ടോട്ടി തുടങ്ങിയവർ പ്രസംഗിച്ചു.