വേങ്ങര: യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ വെള്ളിയാഴ്ച വേങ്ങര മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8.30-ന് ഒതുക്കുങ്ങൽ പഞ്ചായത്തിലെ തൊടുകുത്ത് പറമ്പിൽ പര്യടനം ആരംഭിക്കും. 9.30-ന് മുണ്ടോത്ത് പറമ്പ് ലക്ഷംവീട് കോളനി, 9.35-ന് പറപ്പൂർ വീണാലുക്കൽ, 10.35-ന് എടയാട്ടുപറമ്പ്, 10.40-ന് കണ്ണമംഗലം പഞ്ചായത്തിലെ ചേറൂർ അടിവാരം, 11.45-ന് ചെങ്ങാനി, 3.30-ന് എ.ആർ.നഗർ പഞ്ചായത്തിലെ കുന്നുംപുറം, 4.45-ന് കൊളപ്പുറം, 6.30-ന് ഊരകം പഞ്ചായത്തിലെ ചാലിൽകുണ്ട്, 7.45-ന് കോട്ടുമല എന്നിവിടങ്ങളിലെ പര്യടനത്തിന്‌ശേഷം ഊരകം കുറ്റാളൂരിൽ ഖലീജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ്. കൺവെൻഷനിലും പങ്കെടുക്കും.
യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ ഇന്ന് വേങ്ങര മണ്ഡലത്തിൽ
admin