മലപ്പുറം: സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച മർഹബൻ റംസാൻ ആത്മീയ സംഗമം പ്രൗഢമായി. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനംചെയ്തു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.
ഹൃദയ ശുദ്ധീകരണം നടത്തിയാണ് വിശ്വാസികൾ പുണ്യ റംസാനിനെ വരവേൽക്കേണ്ടതെന്നും സഹജീവിയുടെ പട്ടിണിയും പ്രതിസന്ധിയും മനസ്സിലാക്കാനുള്ള അവസരമാണ് നോമ്പുകാലം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഅദിൻ ഗ്രാന്റ് മസ്ജിദിൽ ഇഅതികാഫിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിവിധ ആത്മീയ വൈജ്ഞാനിക പരിപാടികളാണ് കാമ്പസിൽ നടക്കുക. റംസാൻ ഒന്നുമുതൽ 30 വരെ ആയിരങ്ങൾക്ക് സമൂഹ ഇഫ്താർ ഒരുക്കും.
പരിപാടിയിൽ സയ്യിദ് ശഫീഖ് അൽ ബുഖാരി കരുവൻതിരുത്തി, സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി താനൂർ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്്ദുന്നാസിർ അഹ്സനി കരേക്കാട്, അബൂശാക്കിർ സുലൈമാൻ ഫൈസി, മൂസ ഫൈസി ആമപ്പൊയിൽ, അബ്ദുസ്സലാം മുസ്്ലിയാർ കൊല്ലം, അഷ്റഫ് സഖാഫി പൂക്കോട്ടൂർ, അബൂബക്കർ അഹ്സനി പറപ്പൂർ, ശഫീഖ് മിസ്ബാഹി, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം. മുസ്തഫ കോഡൂർ, ബാവ ഹാജി തലക്കടത്തൂർ, സുബൈർ ഹാജി പട്ടർക്കടവ് എന്നിവർ പങ്കെടുത്തു.