മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിത പെരുമാറ്റച്ചട്ടം പൂർണമായും പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു. പി.വി.സി., െഫ്ലക്സ്, നൈലോൺ, പോളിയെസ്റ്റർ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി എന്നിവ പൂർണമായും ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന നിരോധിത പ്രചാരണവസ്തുക്കൾ പിടിച്ചെടുക്കും. റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ തിരഞ്ഞെടുപ്പിനുശേഷം ഹരിതകർമ്മ സേനയ്ക്ക് കൈമാറുകയോ, പ്രിന്റിങ് സ്ഥാപനം തിരിച്ചെടുക്കുകയോ ചെയ്യണം.
ജില്ലയിലെ പ്രിന്റിങ് സ്ഥാപന ഉടമകളുടെ പ്രത്യേക യോഗം വിളിച്ചുചേർത്ത് ഹരിത പെരുമാറ്റച്ചട്ടം കളക്ടർ വിശദീകരിച്ചു.