കോട്ടക്കല്‍: അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കോട്ടക്കല്‍ നഗരസഭ ബജറ്റ്. ആരോഗ്യ മേഖല ഒരു കോടി, വിദ്യാഭ്യാസ മേഖല ഒരു കോടി, ഭവന നിര്‍മ്മാണ മേഖല1.9കോടി,
ശുചിത്ത്വം ഒരു കോടി, വനിതക്ഷേമം 41ലക്ഷം, വയോജന സൗഹൃദം 20ലക്ഷം,
മൃഗ സംരക്ഷണം, ക്ഷീര വികസനം 51ലക്ഷം, ശിശു, ബാല സൗഹൃദം 64ലക്ഷം , കുടിവെള്ളം 1.2കോടി, ഹാപ്പിനസ് പാര്‍ക്ക് 10ലക്ഷം, ക്ഷേമ വികസനം 28 ലക്ഷം, കൃഷി വികസനം 50 ലക്ഷം, യുവജന ക്ഷേമം 12ലക്ഷം എന്നിങ്ങനെയാണ് വിവിധ പ്രധാന മേഖലകള്‍ക്ക് തുക വകയിരുത്തിയത്.
വയോജനങ്ങള്‍ക്കായി പകല്‍ വീടിന് കാവതികുളത്തെ നഗര സഭയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സ്ത്രീകള്‍ക്കായി പദ്ധതിയുള്ള ഫിറ്റ് നസ് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സ്ഥാപിക്കുക.
ആകെ 34.95 കോടി രൂപ വരവും 34.8 കോടി രൂപ ചെലവും 87 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വൈസ് പ്രസിഡന്റ് ചെരട മുഹമ്മദലി ബജറ്റ് അവതരിപ്പിച്ചു. നഗരസഭ അധ്യക്ഷ ഡോ. ഹനീഷ അധ്യക്ഷത വഹിച്ചു. ബജറ്റില്‍ നഗര സഭക്ക് അനിവാര്യമായ നിര്‍ദ്ദേശങ്ങളൊന്നും ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് യോഗം ബഹിഷ്ക്കരിച്ചു.