ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിവേദനം നൽകി

ഊരകം: വേങ്ങര  സബ്സ്റ്റേഷനിലേക്കുള്ള 110 കെ വി ലൈൻ ഊരകം പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലൂടെ കടന്നു പോകുന്നത് മൂലം പ്രദേശവാസികൾക്ക് വന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് നിലവിലുള്ള അലൈൻമെന്റിൽ മാറ്റം വരുത്താൻ വേണ്ട നടപടി സ്വീകരിച്ചു പരിഹരിക്കണമെന്നും, പ്രസ്തുത ലൈൻ കടന്ന് പോവുന്ന ഭൂ ഉടമകൾക്ക് നഷ്ട പരിഹാരം ഉറപ്പാക്കാനും, വേഗത്തിൽ ആക്കാനും വേണ്ട നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കു നിവേദനം നൽകി. നിവേദനം പരിശോദിച്ചു വേണ്ട നടപടി സ്വീകരിക്കാൻ തയ്യാറാവുമെന്ന് നിവേദക സംഘത്തിന് ഉറപ്പ് നൽകി. 

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ. മാനു വിന്റെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ ആണ് നിവേദനം നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}