വേങ്ങര - പെരിന്തൽമണ്ണ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കാൻ ഗതാഗത മന്ത്രിക്ക് കേരളാ കോണ്‍ഗ്രസ്സ് ബി വേങ്ങര നിയോജക കമ്മറ്റി പ്രസിഡനന്റ് എം കെ റസാക്ക് നിവേതനം നല്‍കി.
ഹോസ്‌പിറ്റൽ സിറ്റിയായി വളർന്ന് കൊണ്ടിരിക്കുന്ന പെരിന്തൽമണ്ണയിലേക്ക് വേങ്ങര ഭാഗത്ത് നിന്ന് പ്രൈവറ്റ് ബസ് സർവ്വീസും കെ.എസ്.ആർ.ടി.സി. സർവ്വീസും നിലവിൽ ഇല്ല.
വേങ്ങര, ഊരകം, കണ്ണമംഗലം പഞ്ചായത്തുകളിലെ ജനങ്ങൾ ആശുപത്രികളുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയെ നിരന്തരം ആശ്രയിക്കേണ്ടത് കാരണം കെ.എസ്.ആർ.ടി.സി.യുടെ ഒരു ബസ് സർവ്വീസ് പെരിന്തൽമണ്ണ -മലപ്പുറം-വേങ്ങര-പരപ്പനങ്ങാടി റൂട്ടിൽ അനുവദിച്ച് തരണമെന്ന് കേരള കോൺഗ്രസ്സ് (ബി) വേങ്ങര മണ്ഡലം കമ്മിറ്റി സർക്കാറിനോട് അവശ്യപ്പെട്ടു.