കോട്ടക്കൽ കേരള മുസ്ലിം ജമാഅത്ത് കോട്ടക്കൽ സോൺ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

കോട്ടക്കൽ: കോട്ടക്കൽ കേരള മുസ്ലിം ജമാഅത്ത് കോട്ടക്കൽ സോൺ റമദാൻ പ്രഭാഷണത്തിൽ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത മേഖല ജനറൽ സെക്രട്ടറി പൊന്മള അബ്ദു നാസർ സഖാഫി ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഹസ്സൻ കുഞ്ഞിക്കോയ തങ്ങൾ, ഷറഫുദ്ദീൻ സഖാഫി, ഹംസക്കുട്ടി അഹ്സനി ഒതുക്കുങ്ങൽ, ഹംസ അഹ്സനി തെന്നല, ഹസൈൻ മാസ്റ്റർ കുറുക്കത്താണി, അലവി ഹാജി പുതുപറമ്പ്, അലവിക്കുട്ടി മുസലിയാർ ചേങ്ങോട്ടൂർ, അഹ്മദ് കുട്ടി ഹാജി പുതുപറമ്പ് എന്നിവർ പങ്കെടുത്തു.

അബ്ദുൽ ജലീൽ സഖാഫി വില്ലൂർ സ്വാഗതവും യഅ്ഖൂബ് അഹ്സനി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}