ഊരകം: മലപ്പുറം പരപ്പനങ്ങാടി റോഡിൽ ഊരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ കാരാത്തോട് മുതൽ കുറ്റാളൂർ വരെ റോഡ് വലിയ അളവിൽ കുണ്ടും കുഴികളും നിറഞ്ഞു കിടക്കുകയാണ്. പ്രത്യേകിച്ച് കരിമ്പിലി വളവ് ഉൾപ്പെടെയുള്ള ഭാഗത്ത് ബൈക്കുകൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ അപകടത്തിൽ പെടുന്നതും സാധാരണമാണ്. അടിയന്തരമായി ഇടപെടലുകൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അസി: എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി.
15 ദിവസത്തിനകം റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കി തരാം എന്ന് അസി: എക്സിക്യൂട്ടീവ് എൻജിനീയർ നിവേദന സംഘത്തിന് ഉറപ്പു നൽകി.
എംകെ മാനുവിന്റെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ആണ് നിവേദനം നൽകിയത്.