വേങ്ങര: പരപ്പിൽ പാറ പ്രദേശത്തെ നിർധനനായ ഒരു സഹോദരന്റെ വീട് നിർമ്മാണത്തിലേക്ക് ഹരിത ഹസ്തം കെ എം സി സി കൂട്ടായ്മ ധനസഹായം നൽകി.
ഹരിത ഹസ്തം കെ എം സി സി സീനിയർ അംഗം കീരി അഹമ്മദ് 16-ാം വാർഡ് മുസ്ലിം ലീഗ് ജന.സെക്രട്ടറി ചെള്ളി അവറാൻ കുട്ടി സാഹിബിന് ഫണ്ട് കൈമാറി.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കുട്ടി മോൻ തങ്ങൾ, വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്, മടപ്പള്ളി അബുബക്കർ, സക്കീർ നടക്കൽ, ഹസ്സൻ കുറുക്കൻ, നൗഷാദ് വി എ, റഹീം കെ കെ, നരിക്കോടൻ ശംസുദ്ദീൻ, ഇരുമ്പൻ സ്വാദിഖ്, സിദീഖ് ഇരുമ്പൻ, അമ്പാളി അശ്റഫ്, ശരീഫ് വി എം തുടങ്ങിയവർ സംബന്ധിച്ചു.