വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ സംഘടിപ്പിച്ച സകാത്ത് പഠന സംഗമം വ്യാപാര ഭവനിൽ നടന്നു. സയ്യിദ് അലവി ബുഖാരി അധ്യക്ഷത വഹിച്ചു. വ്യാപരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലംപ്രസിഡെന്റ് എംകെ സൈനുദീൻ ഹാജി ഉദ്ഘാടനം ചെയതു. ഡോക്ടർ ഉമറുൽ ഫാറൂഖ് സഖാഫി ക്ലാസിന് നേത്യത്വം നൽകി.
എസ് വൈ എസ് ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി വെങ്കുളും, അബൂബക്കർ സഖാഫി പറപ്പൂർ, യൂസുഫ് സഖാഫി കുറ്റാളൂർ, കെ.സി മുഹ് യദ്ദീൻ സഖാഫി, പി ശംസുദ്ദീൻ എന്നിവർ സംസാരിച്ചു.