മലപ്പുറം: 2024 ജൂൺ 23ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ വച്ച് നടക്കുന്ന ജനകീയ രക്തദാന സേന (PBDA) യുടെ അഞ്ചാം വാർഷിക സമ്മേളന ലോഗോ പ്രകാശന കർമ്മം പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ നിർവഹിച്ചു.
ജനകീയ രക്തദാന സേന സെൻട്രൽ കമ്മിറ്റി അംഗം മുനീർ കരിങ്ങനാട്, പാലക്കാട് ജില്ലാ കോർഡിനേറ്റർമാരായ ഫൈസൽ, സൈറൂഫ് ടി, ഫസീന മലപ്പുറം ജില്ലാ കോർഡിനേറ്റർ ഷബീർ അങ്ങാടിപ്പുറം, സൈൻ ബിൾഡേഴ്സ് എം ഡി ഷംസുദ്ധീൻ എന്നിവർ പങ്കെടുത്തു.