സംഘാടക കമ്മറ്റിയോ ഭാരവാഹികളോ ഇല്ലാതെ വൻ വിജയമായി കുറ്റൂർ നോർത്ത് സമൂഹ നോമ്പുതുറ

വേങ്ങര: സംഘാടക കമ്മറ്റിയോ ഭാരവാഹികളോ ഇല്ലാതെ ഓരോരുത്തരും സംഘാടകരായി സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ വൻ വിജയമായി. കുറ്റൂർ നോർത്ത് ടൗൺ മസ്ജിദിലും  ഹുജ്ജത്തുൽ ഇസ്‌ലാം മദ്റസാ മൈതാനത്തുമായാണ് സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചത്. സമൂഹത്തിലെ നാനാ വിഭാഗം ആളുകളും ഒത്ത് ചേർന്നപ്പോൾ കുറ്റൂർ നോർത്ത് ഹുജ്ജത്ത് മൈതാനം നിറഞ്ഞ് കവിഞ്ഞു. "കുറ്റൂരിലെ നോമ്പ് തുറ - അതൊരു ഒന്നൊന്നര നോമ്പ് തുറ തന്നെയാണ് " എന്ന് പങ്കെടുത്തവർ ശരി വച്ചു.

20 വർഷം മുമ്പ് നാട്ടിലെ പൊതു പ്രവർത്തകനായിരുന്ന പരേതനായ കാഞ്ഞീരപ്പറമ്പൻ അബ്ദുൽ കരീം മുന്നോട്ട് വെച്ച ആശയം പിന്നീട് ഇത്തരത്തിൽ പന്തലിച്ചത് നാട്ടിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ കഠിനാധ്വാത്തിലാണ്.
ഇടക്കാലത്ത് വർഷക്കാലവും കോവിഡും മറ്റുമായി നിന്ന് പോയ നോമ്പ് തുറ കഴിഞ്ഞ വർഷം വീണ്ടും പുനരുജ്ജീവിപ്പിക്കുകയായിരുന്നു.

വിവിധ മത - ജാതി വിഭാഗക്കാർ ഒത്ത് കൂടി നാടിൻ്റെ കൂട്ടായ്മ കാണിച്ച് കൊടുക്കുന്ന ഒരു നന്മയുള്ള പരിപാടിയായി മാറി ഈ സമൂഹ നോമ്പ് തുറ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}