സമ്മതിദായക അവബോധ വിളംമ്പരം നടത്തി

വേങ്ങര: നെഹ്റു യുവ കേന്ദ്ര മലപ്പുറത്തിന്റെയും തിരൂരങ്ങാടി താലൂക്ക് ഇലക്ഷൻ വിഭാഗത്തിന്റെയും നേതൃത്വത്തിൽ വോട്ടവകാശ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫെയ്മസ് ആർട്സ് & സ്പോർട്സ് ക്ലബ് അമ്പലമാട് സമ്മതിദായക അവബോധ വിളംമ്പരം സംഘടിപ്പിച്ചു. 

വോട്ടവകാശ ബോധവൽക്കരണ പോസ്റ്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് ബി എൽ ഒ ലിഷ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ബൈജു കെ അധ്യക്ഷത വഹിച്ചു. തുടർന്ന് വോട്ടവകാശം ബോധവൽക്കരണവും സമ്മതിദായക പ്രതിജ്ഞയും ബി എൽ ഒ സുമി ചൊല്ലിക്കൊടുത്തു. എൻ വൈ വി മുഹമ്മദ് അസ്ലം സ്വാഗതവും
ഇ.കെ റഷീദ്  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി നോട്ടീസ് വിതരണ വിളംബരവും കയ്യൊപ്പ് ശേഖരണവും, അവബോധ വിളംമ്പരം എന്നീ പരിപാടികളും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}