വേങ്ങര ബ്ലോക്ക് തല പകർച്ചവ്യാധി അവലോകന യോഗം നടത്തി

വേങ്ങര: ബ്ലോക്ക് തല പകർച്ചവ്യാധി അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ആരോഗ്യ ബ്ലോക്ക് പരിധിയിലെ 9 പഞ്ചായത്തുകളിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംജദ ജാസ്മിൻ, സലീന കരിമ്പിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അനീഷ് എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപ്പർവൈസർ വി പി ദിനേശ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ വി ശിവദാസൻ നന്ദിയും പറഞ്ഞു.

വേങ്ങര ബ്ലോക്ക് പരിധിയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ  ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന  നിരോധിക്കുവാൻ തീരുമാനമായി.
സ്ഥാപന പരിശോധനയ്ക്ക് ബ്ലോക്ക് തലത്തിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. ആശുപത്രികൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്നും പകർച്ചവ്യാധികൾ സംബന്ധിച്ച വിവരശേഖരണത്തിന് നടപടി സ്വീകരിക്കും.

ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം നടത്തുന്നവർ മുൻകൂട്ടി ആരോഗ്യ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. 

മുഴുവൻ ആരാധനാലയങ്ങളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുവാൻ തീരുമാനിച്ചു.

എല്ലാ പഞ്ചായത്തുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇൻറർ  സെക്ടറൽ യോഗങ്ങൾ നടക്കും

തിങ്കളാഴ്ചകളിൽ സ്ഥാപനങ്ങളിൽ പ്രത്യേക അവലോകന യോഗങ്ങൾ വിളിച്ചുചേർക്കും

വാർഡ് തലത്തിൽ പകർച്ചവ്യാധി സാധ്യത ഏറിയ മേഖലകൾ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കും

മുഴുവൻ പഞ്ചായത്തുകളിലും ഭക്ഷ്യ വിതരണ കേന്ദ്രങ്ങളുടെ ലിസ്റ്റുകൾ തയ്യാറാക്കി നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തും 

കൊതുക് നിയന്ത്രണത്തിനും ജലശുദ്ധീകരണ പ്രവർത്തനങ്ങൾക്കും പ്രത്യേക പദ്ധതി ആവിഷ്കരിച്ചു

പ്രീ മൺസൂൺ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ രോഗ പരിശോധനയും ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കും

പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും

കല്യാണങ്ങൾ ഉൾപ്പെടെയുള്ള പൊതു പരിപാടികൾക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് മുൻകൂർ അനുമതി  വാങ്ങണമെന്നും നിർദ്ദേശിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}