ആം ആദ്മി പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ഹൈവേ ഉപരോധ സമരം നടത്തി

കോട്ടക്കൽ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് ആം ആദ്മി പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി ഹൈവേ ഉപരോധ സമരം നടത്തി. ഈ അറസ്റ്റ്  ഇലക്ഷനോട് അനുബന്ധിച്ചുള്ള രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമായിരുന്നു എന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു. ആയുർവേദ മെഡിക്കൽ കോളേജിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ  ചങ്കുവെട്ടി ജംഗ്ഷനിൽ ഹൈവേയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു റോഡ് ഉപരോധിച്ചു. പിന്നീട്  ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് മൊടപ്പിലാശ്ശേരി, ജില്ലാ കൺവീനർ നാസർ, സെക്രട്ടറി ഷബീറലി മുല്ലവീട്ടിൽ, ട്രഷറർ മുഹമ്മദലി, ബക്കർ കുണ്ടു പുഴക്കൽ, സി എം അബ്ദുൽ നാസർ, ഷമീർ കുറ്റൂർ, ഹരീഷ് തെക്കേതിൽ, അൻവർ ചെറുകുന്ന്, അസ്ലം ഷാ ഷമീർ അലി മൈത്ര തുടങ്ങി നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}