എസ്.വൈ.എസ് സ്വുഹ്ബ ക്യാമ്പിന് പ്രൗഢമായ തുടക്കം

മലപ്പുറം: എസ്.വൈ.എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി രൂപം നൽകിയ പ്ലാറ്റ്യൂൺ സന്നദ്ധ സംഘത്തിന്റെ സർക്കിൾ ക്യാമ്പ് "സ്വുഹ്ബ" ക്ക് പ്രൗഢമായ തുടക്കം. ക്യാമ്പിന്റെ ഈസ്റ്റ്  ജില്ലാ തല ഉദ്ഘാടനം നിലമ്പൂർ സോണിലെ എടവണ്ണയിൽ  എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ. ശക്കീർ നിർവ്വഹിച്ചു. 83 സർക്കിളുകളിൽ ഏപ്രിൽ 5 നകം ക്യാമ്പുകൾ നടക്കും. 

ജില്ലാ പ്ലാറ്റ്യൂൺ ചീഫ് പി.ടി.നജീബ് വിഷയാവതരണം നടത്തി. സോൺ നേതാക്കളായ സി.കെ.നാസർ മുസ്‌ലിയാർ, ഐ.എം.അഷ്റഫ്, സ്വഫ് വാൻ അസ്ഹരി, ശിഹാബ് സഖാഫി, മൻസൂർ, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}