സംയുക്ത ഡയറിക്കുറിപ്പ്; വിസ്മയം തീർത്ത നിരഞ്ജനയേയും ആരവിനേയും ആദരിച്ചു

ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ ആരവും നിരഞ്ജനയും തങ്ങളുടെ സ്കൂൾ ജീവിതത്തിലെ
ഒരു വർഷത്തെ മുഴുവൻ വിശേഷങ്ങളും കുഞ്ഞു വാക്യങ്ങളിലൊതുക്കി വിദ്യാർത്ഥികൾക്ക് മാതൃകയായി.
   
സ്കൂൾ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി ഓരോ വിദ്യാർത്ഥികളും രക്ഷിതാവിൻ്റെ സഹായത്തോടെ അവരുടെ ഓരോ ദിവസത്തേയും വിശേഷങ്ങൾ ഡയറിക്കുറിപ്പായി എഴുതുന്നതാണ് സംയുക്ത ഡയറി. നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ ആരവും നിരഞ്ജനയും ഈ വർഷത്തെ മുഴുവൻ ദിവസങ്ങളിലേയും ഡയറികൾ എഴുതിയാണ് വിസ്മയം തീർത്തത്. അസുഖം കാരണമോ മറ്റോ സ്കൂളിലെത്താൻ പ്രയാസമുള്ള ദിവസമാണെങ്കിൽ തങ്ങുടെ ക്ലാസ് നഷ്ടപ്പെടുന്ന സങ്കടം ഡയറിയിലൂടെ വിവരിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.
      
സ്കൂൾ ഓപ്പൺ ഓഡിറേറ്ററിയത്തിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ സീനിയർ അധ്യാപകൻ സക്കരിയ്യ മാസ്റ്റർ വിദ്യാർത്ഥികളെ മൊമൻ്റൊ നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ഖൈറുന്നീസ ടീച്ചർ രണ്ടാം ക്ലാസ് എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ അംഗങ്ങളായ രജിത്ര ടീച്ചർ, ഫർസാന ടീച്ചർ  ഷൗക്കത്ത് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}