ഇഫ്താർ സൗഹൃദസംഗമവും നോമ്പ്തുറയും സംഘടിപ്പിച്ചു

കുന്നുംപുറം: കണ്ണമംഗലം ചെറേക്കാട് ധർമഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഇഫ്‌താർ സൗഹൃദസംഗമം സംഘടിപ്പിച്ചു. ചെറേക്കാട് ജുമാ മസ്ജിദ് ഖത്തീബ് ഉമർ മുഖ്‌താർ ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഐക്യദാർഢ്യ ഇഫ്‌താറുകൾ ധാരാളമായി സംഘടിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ചടങ്ങിൽ കോളജ് പ്രോഗ്രാം ഡയറക്ടർ പ്രൊഫ.എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ പി. കുഞ്ഞുമൊയ്‌തീൻ, പ്രിൻസിപ്പൽ പി അബ്ദുൽ ഗഫൂർ, പി. ഖാലിദ്, ഇ.കെ. ഈസ, എ.പി. ഷമീം എന്നിവർ സംസാരിച്ചു. 

വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ഉൾപ്പെടെ നോമ്പ് തുറയിൽ അറുനൂറിലധികം പേർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}