കോട്ടക്കൽ: വിശുദ്ധ റമളാനിൽ കോട്ടക്കൽ ചങ്കുവെട്ടി കേന്ദ്രമാക്കി യാത്രക്കാർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കി എസ് വൈ എസിന്റെ കോട്ടക്കൽ സോൺ ഇഫ്താർ ഖൈമക്ക് തുടക്കമായി. റമളാൻ മുപ്പത് ദിവസവും നീളുന്ന ഇഫ്താർ ഖൈമക്ക് പ്രസിഡന്റ് മുഹമ്മദ് ഖാസിം മുഹ്തദി, യഅഖൂബ് അഹ്സനി, സഈദ് സഖാഫി, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, നൗഷാദ് സഖാഫി പൊട്ടിപ്പാറ, സലീം പൊന്മള, സമീർ കുറുകത്താണി, ബഷീർ പള്ളിയാലി, റിയാസ് മേൽമുറി തുടങ്ങിയവർ നേതൃത്വം നൽകി.
സോൺ പരിധിയിലെ പത്ത് സർക്കിളിൽ നിന്നായി നോമ്പ് തുറക്കുളള വിഭവങ്ങൾ എത്തിക്കും.