ഫാഷൻ ഡിസൈനിംഗ് ആൻഡ് ടൈലറിംഗ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി

വേങ്ങര: മലപ്പുറം ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ വേങ്ങര ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള വനിതകൾക്ക് വേങ്ങര താഴെ അങ്ങാടിയിലുള്ള എ ബി സി അക്കാദമിയിൽ വെച്ച് ഫാഷൻ ഡിസൈനിംഗ് ആൻഡ് ടൈലറിംഗ് കോഴ്സിൽ ഒരു മാസ കാല നൈപുണ്യ പരിശീലനം നൽകിയതിന്റെ സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പുളിക്കൽ അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു. 

ചടങ്ങിൽ എ ബി സി അക്കാദമി വേങ്ങര ഹെഡ് ഷിംന ശബൂം അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി മലപ്പുറം ജില്ലാ കുടുംബശ്രീ ഹെഡ് ജാഫർ പങ്കെടുത്തു. 

കഴിഞ്ഞ ഒരുമാസക്കാലമായി വിദ്യാർത്ഥിനികൾ ചെയ്ത വർക്കുകളും പ്രോഡക്റ്റുകളുടെയും പ്രദർശനം കൂടി നടന്നു.

ചടങ്ങിൽ ഷീബ ടീച്ചർ, ഷെയ്ക്ക ടീച്ചർ, അഖിശ്രീ ടീച്ചർ, ഗീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}