വേങ്ങരയിൽ ആരോഗ്യവകുപ്പ് രാത്രികാല പരിശോധന തുടങ്ങി

വേങ്ങര: പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി വേങ്ങരയിലും പരിസരങ്ങളിലും പോലീസിന്റെ സഹായത്തോടെ രാത്രികാല പരിശോധന തുടങ്ങി.

കൂൾ ബാറുകൾ, ഉപ്പിലട്ടത്, മുളക് പൊടി പുരട്ടിയ മാങ്ങ,
നെല്ലിക്ക, പൈനാപ്പിൾ, കക്കരി, പഴം, പച്ചക്കറികൾ എന്നിവ വിൽക്കുന്ന കടകൾ, റമസാൻ
സ്പെഷ്യൽ സോഡ വിൽക്കുന്ന തട്ടുകടകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 

റമസാനിലെ രാത്രിയിൽ
വ്യാപകമാവുന്ന സ്പെഷ്യൽ എരിവുള്ള സോഡകളും, കടുപ്പമേറിയ കെമിക്കലുകളുപയോഗിച്ചു ഉപ്പിലിട്ട് വിൽക്കുന്നവയുടെ ഉപയോഗവും കടുത്ത കരൾ രോഗത്തിന് വരെ കാരണമാകുന്നുണ്ടെന്ന് പഠന റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്.

കൂടാതെ വർധിച്ച് വരുന്ന ചൂടും തൊട്ടടുത്ത പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാത്രി കാലപരിശോധനയടക്കം
കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

വരും ദിവസങ്ങളിലും രാത്രി
കാല പരിശോധന തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

പരിശോധനക്ക് ഹെൽത്ത്
ഇൻസ്പെക്ടർ വി ശിവദാസ്, പഞ്ചായത്ത് സീനിയർ ക്ലർക്ക് സി വിനായകൻ, രാധാകൃഷ്ണൻ, സൽമാൻ കെ, സി പി ഒ സുജിത്ത്, വിനായക് ടി സി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}