ഒരു മാസം നീണ്ട വൈദഗ്ധ്യ തൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

തിരൂരങ്ങാടി: മലപ്പുറം കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വനിതകൾക്ക് ഒരു മാസം നീളുന്ന വൈദഗ്ധ്യ തൊഴിൽ പരിശീലനം (ഫാഷൻ ഡിസൈനിങ്) പൂർത്തിയാക്കിയ തിരൂരങ്ങാടി താലൂക്കിലെ ചെമ്മാട് പ്രവർത്തിക്കുന്ന പ്രമുഖ വനിതാ തൊഴിൽ പരിശീലന കേന്ദ്രമായ TEACC WELL WOMEN'S COLLEGE ൽ 
പരിശീലനം നൽകിയതിന്റെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നടന്നു.
 
പരിപാടിയിൽ ടീച്ചുവെൽ ഫാഷൻ ഡിസൈനിങ് എച്ച് ഒ ഡി രജിത സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലടി സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. മുപ്പത്തി അഞ്ചോളം വിദ്യാർത്ഥിനികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.
  
പരിശീലനത്തിൽ പങ്കെടുക്കുത്തവർക്ക് തിരൂരങ്ങാടി സി ഡി എസ് ചെയർപേഴ്സൺ റംല, പരപ്പനങ്ങാടി സി ഡി എസ് ചെയർപേഴ്സൺ സുഹ്‌റാബി, എന്നിവർ ആശംസകൾ നേർന്നു. ടീച്ച് വെൽ ടൈലറിംഗ് എച്ച് ഒ ഡി സൽമത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}