നെല്ലിപ്പറമ്പ് ജി.എം.എൽ.പി.സ്കൂൾ കുട്ടിക്കുറുമ്പൻ കളറിംഗ് മത്സര സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഊരകം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ
പൊതുവിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതിവകുപ്പ്,
കേരളപോലീസ്, ആരോഗ്യവകുപ്പ്, വനിത ശിശുവികസന വകുപ്പ്, എക്സൈസ് വകുപ്പ്,
വിമുക്തിമിഷൻ, നശാമുക്ത് ഭാരത് അഭിയാൻ എന്നിവയുടെ സഹകരണത്തോടെ മലപ്പുറം ജില്ലയെ ലഹരി വിമുക്ത ജില്ലയാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി  പ്രീ പ്രൈമറി കുട്ടികൾക്കായി നടത്തിയ 'കുട്ടിക്കുറുമ്പൻ'   കളറിങ് മത്സരത്തിൽ നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ നിന്നും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സി. അബ്ദുൽ റഷീദ് സർ വിതരണം ചെയ്തു.
          
കൗമാരക്കാരിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് കുട്ടിക്കാലം മുതൽ കുഞ്ഞുങ്ങളിൽ നല്ല ശീലംവളർത്തുകയും അവർക്ക് മികച്ച രക്ഷാകർതൃത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കളറിങ്ങ് മത്സരം സംഘടിപ്പിയ്ക്കുന്നത്.
   
പരിപാടിക്ക് അധ്യാപികമാരായ നസീമ ടീച്ചർ, മുഫീദ ടീച്ചർ, ജുവൈരിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}