വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും ബിഡികെയും അൽമാസ് ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞുമുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ
സലീം എ കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, നുസ്രത്ത് തുമ്പയിൽമറ്റ് മെമ്പർമാരും സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന, സിഡിഎസ് മെമ്പർമാരായ തങ്കംജമീല, വിമല, അജിത, സുബൈദ, മുഹമ്മദലി, ഷീല, രാധ സുബൈദ, എ ഗീത, ഇ ഗൗരി, കെ.പി സൽമ, ഗിരിജ, സാജിത, അസിസ്റ്റന്റ് സെക്രട്ടറി, കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും ഹരിത കർമ്മസേന അംഗങ്ങളും ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.