വേങ്ങര: സ്ത്രീശക്തികരണം ലക്ഷ്യമിട്ട് അഖിലേന്ത്യാ അടിസ്ഥാനത്തിൽ അർഹരായ 1001 സ്ത്രീകൾക്ക് സൗജന്യ തൊഴിൽ പരിശീലനവും, ജോലിയും നൽകുക എന്ന ലക്ഷ്യത്തോടെ ജി ടെക് ഒരുക്കുന്ന പദ്ധതി ജി-ടെക് വുമൺ പവർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൻസീറ ടീച്ചർ നിർവഹിച്ചു.
പ്രായ പരിധി: 35 വയസ്. ഈ പദ്ധതി തികച്ചും സൗജന്യമാണ്. ഇന്ത്യയിലെ മുഴുവൻ ജി-ടെക്കിലൂടെയും, ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം.
ചടങ്ങിൽ G-Tec ഡയറക്ടർമാരായ ഷാഫി, ശരീഫ്, സ്റ്റാഫ് അംഗങ്ങളായ ജസ്‌ന, റാഷിദ, അനഘ, സമീറ, ജിജി എന്നിവർ പങ്കെടുത്തു.