വേങ്ങര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ,
ഒ ഐസിസി സൗദി വെസ്റ്റേൺ റീജിയണൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഹക്കീം പാറക്കലിനും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അലവി ഹാജി ക്കും (കാരിമുക്ക്) സ്വീകരണം നൽകി.
മലപ്പുറം ഡിസിസി ഓഫീസിൽ വച്ച് നടന്ന സ്വീകരണ പരിപാടി
ബഹു: മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ വിഎസ് ജോയ് ഉത്ഘാടനം നിർവഹിച്ചു.
ജില്ലാ ചെയർമാൻ പിപി ആലിപ്പു അദ്ധ്യക്ഷത വഹിച്ചു.
വൈ. ചെയർമാൻ അബ്ദുൾ മജീദ് നഹ (മുൻ ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്) സ്വാഗതവും ലത്തീഫ് പടിക്കൽ നന്ദിയും പറഞ്ഞു.
കെപിസിസി അംഗം റഷീദ് പറമ്പൻ, മുൻകാല ഒഐസിസി നേതാക്കളായ
എപി കുഞ്ഞാലിഹാജി, ഐസിസി സ്ഥാപക നേതാവ് ചെമ്പൻ മൊയ്തീൻ കുട്ടി ഹാജി, മൈനൊറിറ്റി സെൽ സംസ്ഥാന സെക്രട്ടറി കെസി അബ്ദുറഹ്മാൻ, കോൺഗ്രസ് നേതാക്കളായ മുഹ്സിൻ എംകെ, ഷാഹിദ് ആനക്കയം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇസ്ഹഖ് ആനക്കയം, ഡിസിസി ജന: സെക്രട്ടറി കെഎം ഗിരിജ,
പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കുഞ്ഞുഹാജി,
മലപ്പുറം മണ്ഡലം കോണ്ഗ്രസ് പ്രസിഡണ്ട് ഖാദർ മച്ചിങ്ങൽ, ഷിഹാബ് പറമ്പൻ. മഞ്ചേരി മുനിസിപ്പൽ കോണ്ഗ്രസ് പ്രസിഡന്റ് സുബൈർ. പോരുർ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് അഷ്‌റഫ്, മൈനൊറിറ്റി സെൽ നേതാക്കളായ ഹസ്സൻ, റഷിദ്, ആഷിഖ് കെ കെ, ലത്തിഫ് പടിക്കൽ, ടി ഉമ്മർ ഏറനാട്, ജാബിർ പി പി നൗഷാദ് കാട്ടുമുണ്ട, അമീർ സി കെ താനൂർ, സൈനുദ്ദിൻ,
യുസുഫ് ഹാജി തുടങ്ങി ഒട്ടേറെ കോൺഗ്രസ്സ് ഒ ഐ സി സി നേതാക്കൾ പങ്കെടുത്തു.