വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനേഴാം വാർഡ് പാണ്ടികശാല മില്ലുംപടിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷതവഹിച്ചു.
പി കെ അഹമ്മദ് കോയ, കുഞ്ഞവറാൻ, യു. ഹമീദലി മാസ്റ്റർ, ഹംസ പാറക്കൽ, എ കെ അലവി ബാപ്പു, കരുമ്പിൽ മുഹമ്മദലി, എട്ടുവീട്ടിൽ അലവി, ടി റാഫി പാറക്കൽ സമദ്, ടി നൗഫൽ, ഇ.വി. സിദ്ദീഖ്, ഇ മുജീബ് മടപ്പള്ളി മുഹമ്മദ് കുട്ടി ഹരിദാസൻ, പാറക്കൽ യൂസുഫ്, കെ.എം. കുഞ്ഞി മുഹമ്മദ്, പി. ഫവൽ, ഹരിദാസൻ, ജൗഹറലി പാറക്കൽ എന്നിവർ സംബന്ധിച്ചു.