കണ്ണമംഗലം: നൊട്ടപ്പുറം ഗവൺമെൻറ് എൽ പി സ്കൂൾ വാർഷികവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ചാക്കീരി കുഞ്ഞുട്ടി സ്മാരക കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുഎം ഹംസ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ മുഹമ്മദ് ഹനീഫ പരിപാടിയിൽ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സിദ്ദീഖ്, വാർഡ് മെമ്പർ ഇ കെ സെലീന, ലിബിനാ മോൾ, എംടിയെ പ്രസിഡൻറ് കെ ടി അമാനുള്ള, സ്റ്റാഫ് സെക്രട്ടറി എന്നിവർ പരിപാടിക്ക് ആശംസകൾനേർന്ന് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് കാപ്പൻ ഹനീഫ പരിപാടിക്ക് നന്ദി പറഞ്ഞു.