പുഴച്ചാല്‍ സ്കൂൾ 109-ാം വാര്‍ഷികം ആഘോഷിച്ചു

വേങ്ങര: പറപ്പൂര് പുഴച്ചാല്‍ ഇരിങ്ങല്ലൂര് എ എല്‍ പി സ്‌കൂൾ 109-ാം വാര്‍ഷികം ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം അംജദ ജാസ്മീന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ സൈതുബിന്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡോ. സൈതലവി മുഖ്യ പ്രഭാഷണം നടത്തി. 

വാര്‍ഡ് മെമ്പര്‍ ടി പി സുമിത്ര, എം ആര്‍ രഘു, കെ കെ കുഞോന്‍ ഹാജി, പ്രധാനാധ്യാപകന്‍  ടി വി ചന്ദ്രശേഖരന്‍, എസ് അനുപമ, വി കെ വിനീത് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}