വേങ്ങര സ്വദേശി 21 കാരൻ
നൊച്ചികുഴിയിൽ
ഷാജി കൈലാസ് ആണ് പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടന്നുകളയാനുള്ള ശ്രമത്തിനിടയിലാണ് പ്രതി തൃത്താല പോലീസ് സംഘത്തിന്റെ പിടിയിലായത്
പട്ടിത്തറ ആലൂർ സ്വദേശി അൻസാറിന്റെ ഉടമസ്ഥതയിലുള്ള
രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന ബൈക്കാണ്
മോഷണം പോയത്. പരാതിയെ തുടർന്ന് വേങ്ങര പോലീസിന്റെ സഹായത്തോടെ തൃത്താല പോലീസ് നടത്തിയ തിരച്ചിലിനിടെയാണ്
പ്രതി മോഷ്ട്ടിച്ച ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
ബൈക്കിന് വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചും, രൂപം മാറ്റം വരുത്തിയുമാണ് പ്രതി മോഷണം നടത്തിയ ബൈക്കുകളുമായി കറങ്ങിയിരുന്നത്.
കേസ് അന്വേഷണത്തിൽ
നിരവധി വാഹനങ്ങൾ മോഷ്ടിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും തൃത്താല പോലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങൾ പൊളിച്ചു വിൽക്കുകയോ,
മറിച്ച് വിൽക്കുന്നതുമാണ് പ്രതിയുടെ രീതി.
സമാനമായ കേസുകളിൽ വേങ്ങര പോലീസ് കൈലാസിനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ്
ഷൊർണ്ണൂർ ഡി വൈ എസ് പി ഹരിദാസിന്റെ നിർദേശപ്രകാരം തൃത്താല ഇൻസ്പെക്ടർ
വി.വി വിമലിന്റെ നേതൃത്വത്തിലുള്ള, സജിത്, ഷൻഫീർ, വിപിൻദാസ്,
ഖാജാ ഹുസൈൻ, സുഗുണൻ , ഡി വൈ എസ് പി സ്ക്വാഡ് അംഗങ്ങളായ റഷീദലി,
അബ്ദുൾ റഷീദ്,
ജോളി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ അന്വേഷണ സംഘം പാലക്കാട് നിന്നും കസബ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.