കോട്ടപ്പറമ്പ്: എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് 2024 സീനിയർ വിഭാഗത്തിൽ അറബിക് നശീദയിൽ ഒന്നാം സ്ഥാനം ലഭിച്ച എസ് എസ് എഫ് ചീനിപ്പടി യൂണിറ്റ് സെക്രട്ടറിയും മഅ്ദിൻ വിദ്യാർത്ഥിയുമായ സി പി അഫ്സൽ റഹ്മാൻ മുസ്‌ലിയാരെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കോട്ടപ്പറമ്പ് യൂണിറ്റ് & എസ് എസ് എഫ് ചീനിപ്പടി യൂണിറ്റ് സംയുക്തമായി ആദരിച്ചു.
സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, എ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ് മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, എ കെ സിദ്ധീഖ് സൈനി, പി കെ തമീം അദനി എന്നിവർ സ്നേഹോപഹാരം നൽകി ആദരിച്ചു.