ഊരകം: ഊരകം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളിൽ ഒന്നായ നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ ഊരകം കീഴ്മുറിയിലെ തൊണ്ണൂറ്റി ഏഴാം വാർഷികാഘോഷം Festok '24 എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.
വാർഷികാഘോഷത്തിൻ്റെ സമാപന പൊതുസമ്മേളനം ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ മൈമൂനത്തിൻ്റെ അധ്യക്ഷതയിൽ ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സ്കൂൾ കലോത്സവ വിജയിയും കൊച്ചു ടി.വി റിയാലിറ്റി ഷോ ഫെയിമുമായ റിസ്വാന ഖാലിദ് കോട്ടക്കൽ വിശിഷ്ട അതിഥിയായിരുന്നു.
ഹെഡ്മാസ്റ്റർ സി.അബ്ദുൽ റഷീദ് സ്വാഗതവും എസ്.ആർ.ജി കൺവീനർ അബ്ദുറഷീദ് വി. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
പി.ടി.എ പ്രസിഡൻ്റ് ശിഹാബ്, എസ്.എം.സി ചെയർമാൻ ഉമർഹാജി, യു.ബാലൻ, കെ.ടി.അബൂബക്കർ മാസ്റ്റർ, സകരിയ്യ മാസ്റ്റർ, ഖൈറുന്നീസ ടീച്ചർ, ഷൗക്കത്ത് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.