വേങ്ങര: വരാനിരിക്കുന്ന പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന എൻ ഡി എ സാരഥി ഡോ. അബ്ദുൽസലാം വേങ്ങര മണ്ഡലത്തിൽ പ്രമുഖ വ്യക്തികളെ സന്ദർശിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും ഇപ്പോൾ ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡന്റുമായ അദ്ദേഹം രാവിലെ 9:30 ന് ആരംഭിച്ച സന്ദർശനം വൈകീട്ട് 7 മണിവരെ നീണ്ടു നിന്നു.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വേങ്ങര കച്ചേരിപ്പടി ജവാൻ കോളനി പങ്ങാട്ട് രവീന്ദ്രന്റെ വീട് സന്ദർശിച്ച് അദ്ദേഹത്തിന്റെ സഹധർമ്മിണി സുധാരവീന്ദ്രനെ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് വേണ്ടി എൻ ഡി എ സാരഥി ആദരിച്ചു. ശിവരാത്രി മഹോത്സവം നടന്നുകൊണ്ടിരിക്കുന്ന കച്ചേരിപ്പടി കുണ്ടൂർചോല ശിവക്ഷേത്രം, എ ആർ നഗർ കൊളപ്പുറം എൻ എച്ച് റോഡ് സമരസമിതി ഉൾപ്പടെ പന്ത്രണ്ടോളം പ്രമുഖ വ്യക്തികളെ ഡോ. അബ്ദുൽസലാം സന്ദർശിച്ചു.
ചക്കീരി അബൂബക്കർ ചേറൂർ (ഡി വൈ എസ് പി റിട്ടേർഡ്), ഉള്ളാടൻ ആലിമുഹമ്മദ് കൊള്ളിമഠത്തിൽ ബാലൻപീടിക, ശ്രീധരൻ ബാലൻപീടിക, പാങ്ങാട്ട് സുധ രവീന്ദ്രൻ കച്ചേരിപ്പടി, എ ആർ നഗർ മുഹമ്മദ് അബ്ദുറഹ്മാൻ(കുഞ്ഞുട്ടി), മുടിക്കുന്നത്ത് വേലായുധൻ കുന്നുംപുറം (റിട്ടേർഡ് രജിസ്റ്റാർ യൂണിവേഴ്സിറ്റി), കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം, പറാട്ട് പരമേശ്വരൻ (എക്സ്‌സർവീസ് മെൻ) ബാലൻപീടിക, എ ആർ നഗർ വി കെ പടി തെങ്ങിലാൻ ബഷീർ-ചോലക്കൻ കുഞ്ഞിമുഹമ്മദ്-തറി മൂസ വി കെ പടി, കൊളപ്പുറം എൻ എച്ച് സമരപന്തൽ, കുഞ്ഞാലാൻകുട്ടി കെ ടി പുകയൂർ, സുകുമാരൻ നായർ (എക്സ്സർവീസ് മെൻ) പുകയൂർ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ സന്ദർശിച്ചിട്ടുള്ളത്.
ബിജെപി സംസ്ഥാന സമിതി അംഗം രാമചന്ദ്രൻ, ബിജെപി മേഖല ജനറൽ സെക്രട്ടറി എം പ്രേമൻ മാസ്റ്റർ, ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ, ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, വൈസ് ടി പി രാധാകൃഷ്ണൻ, സെക്രട്ടറി കെ എം സുധീഷ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് എം ബിജു, ന്യൂനപക്ഷമോർച്ച ജില്ല വൈസ് പ്രസിഡന്റ് ഡോ.സാബു നവാസ്, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ പി സുരേഷ് ബാബു, ജില്ല കമ്മിറ്റി മെമ്പർ സി കുട്ടൻ, ബിജെപി കുറ്റൂർ-ബാലൻപീടിക ഏരിയ പ്രസിഡന്റ് സന്തോഷ് പി, ബിജെപി എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ടി പി സുരേഷ് ബാബു തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.