വേങ്ങര: 36 വർഷത്തെ സേവനത്തിനു ശേഷം എ എം എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന സുരേഖ ടീച്ചറെ ബ്രൈറ്റ് ചേക്കാലിമാട് ക്ലബ് പ്രവർത്തകർ ആദരിച്ചു.
തന്റെ സേവനം അധ്യാപനത്തിൽ മാത്രം ഒതുക്കാതെ കുട്ടികളിലും രക്ഷിതാക്കളിലും സ്നേഹത്തിന്റെകൈയൊപ്പ്
പതിച്ച പ്രിയ ടീച്ചറുടെ കൂടെ പ്രവർത്തകർ സ്നേഹം പങ്കുവെക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ സബാഹ് മാസ്റ്റർ, മാനേജർ ഹംസത്ത് മാസ്റ്റർ, വാർഡ് മെമ്പർമാരായ ഇ കെ സൈദുബിൻ, ഐക്കാടൻ വേലായുധൻ, ക്ലബ് സെക്രട്ടറി നാസർ കെസി, അസീസ് സി ടി സിഎസ്എസ് പ്രതിനിധികളായ ആബിദ്, സക്കീർ എ കെ എന്നിവർ പങ്കെടുത്തു.