വേങ്ങര: വേങ്ങര പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റ് ചെയ്ത നാലാം വാർഡ് പാറയിൽ തങ്ങൾ റോഡ് വാർഡ് മെമ്പർ തുമ്പയിൽ നുസ്രത്തിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി പാക്കട മുസ്തഫ, ഹംസക്കോയ, തുമ്പയിൽ മുഹമ്മദാലി, അബൂബക്കർ പാറയിൽ, പള്ളിയാളി അബു, ഫസൽ, യാക്കൂബ് കാമ്പ്രൻ, ഷാഫി. കെ, അബ്ദുറഹ്മാൻ മാഷ്, കുഞ്ഞാലി മാഷ്, അബ്ദുല്ത്തീഫ്, സലാം എന്നിവർ പങ്കെടുത്തു.