പറപ്പൂർ: എ.ഐ.സി.സി നിർദ്ധേശപ്രകാരം ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റിക്ക് കീഴിലുള്ള ഊരകം, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീപഞ്ചായത്തുകളിലെ ബൂത്ത്പ്രസിഡൻറ്മാർക്കും, ബി.എൽ.എ മാർക്കുമായി സംഘടിച്ച പരിശീലന ക്യാമ്പ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് നാസർപറപ്പൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിസൻ്റുമാരായ മാനു ഊരകം, ഖാദർ ഒതുക്കുങ്ങൽ, റഹിം കുഴിപ്പുറം, നേതാക്കളായ ഉമൈബ ഊർശ്ശമണ്ണിൽ, വസന്തപ്രകാശ്, മുസ്സ കൊളക്കാട്ടിൽ, റഷീദ്,പി.കെ മുഹമ്മദ്, ഇസ്മായിൽ ഊർശ്ശമണ്ണിൽ, രാജീവ്, പ്രമോദ്, പരിശീലകരായ സുധീഷ് പള്ളിപ്പുറത്ത്, അഷ്റഫ് രാങ്ങാട്ടൂർ എന്നിവർ പങ്കെടുത്തു.
വേങ്ങര ബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റിക്ക് കീഴിൽ പരിശീലന ക്യാമ്പ് നടത്തി
admin