വേങ്ങര: കേരള മദ്യ നിരോധന സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ജില്ലാ കൺവെൻഷനും നടത്തി. മെയ് മാസം ഏഴിന് നടക്കുന്ന സംസ്ഥാന സമ്മേളനം വൻ വിജയമാക്കുന്നതിന് കൺവെൻഷൻ തീരുമാനമെടുത്തു. സമ്മേളനത്തിന്റെ മുന്നോടിയായി വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ കലാലയങ്ങളിലും പ്രധാന തെരുവുകളിലും ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമെടുത്തു.
ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഏട്ടൻ ശുകപുരം ഉദ്ഘാടനം ചെയ്തു. ടി .മുഹമ്മദ് റാഫി, കെ.ടി അബ്ദുൽ മജീദ്, പി.വി ഉദയ കുമാർ മാസ്റ്റർ, ഇ സത്യൻ മാസ്റ്റർ, മുകുന്ദൻ മേലേടത്ത് ,
മൈമൂന എൻ ടി, എം.പി വേലായുധൻ മാസ്റ്റർ, അഷ്റഫ് മനരിക്കൽ, ജമീല സി, കെ ശിവരാമൻ മാസ്റ്റർ, ഫിറ്റ് വെൽ ഹസ്സൻ, സുനിത സി, ഷിനോദ് കെ, എ സുബൈദ, പ്രസിദ കെ തുടങ്ങിയവർ സംസാരിച്ചു.