പ്രാസ്ഥാനിക സംഗമം നടത്തി

മലപ്പുറം: റമളാൻ 27-ാ ം രാവായ ഏപ്രിൽ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്,
എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്, ജെ,എം സംഘടനകളുടെ നേതൃത്വത്തിൽ പ്രാസ്ഥാനിക സംഗമം നടത്തി. കേരള മുസ്ലിം
ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് പി. സുബൈർ കോഡൂർ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി മുഖ്യപ്രഭാഷണം നടത്തി. 

എസ്.വൈ.എസ്
ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാൻ, ശൗക്കത്തലി സഖാഫി പടിഞ്ഞാറ്റുമുറി, മുഹമ്മദ് സഖാഫി പഴമള്ളൂർ, സിദ്ദീഖ്
മുസ്ലിയാർ മക്കരപ്പറമ്പ്, ടിപ്പുസുൽത്വാൻ അദനി എന്നിവർ പ്രസംഗിച്ചു. 

മലപ്പുറം സോണിലെ 73 യൂണിറ്റുകളിൽ നിന്നും ഏപ്രിൽ 4 ന് വ്യാഴാഴ്ച മഅദിൻ അക്കാദമിയിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിക്കാൻ പ്രാസ്ഥാനിക സംഗമം തീരുമാനിച്ചു. പദ്ധതിയുടെ
വിജയത്തിന് സർക്കിൾ തല സമിതി രൂപീകരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}