പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു

ഊരകം: സമഗ്ര ശിക്ഷാ കേരള 2023- 24 അദ്ധ്യായന വർഷത്തെ നിപുൺഭാരത്, സമഗ്രഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിലെ
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് അവധിക്കാല വായനക്കായി പുസ്തകങ്ങൾ വിതരണം ചെയ്തു.
      
മലയാള മധുരം എന്ന പേരിൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തുന്ന സ്റ്റാർസ് പദ്ധതിയാണ് നിപുൺഭാരത്. അവധിക്കാലത്ത് കുട്ടികൾക്ക് അധിക വായനയ്ക്ക് അവസരമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
     
സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക വിതരണ പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ സി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീജ ടീച്ചർ, നിപുൺ ഭാരത് പദ്ധതി കോർഡിനേറ്റർ സക്കരിയ്യ മാസ്റ്റർ, ഷൗക്കത്ത് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നീസ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}