യു.ഡി.എഫ് 20 സീറ്റും വിജയിക്കും - സാദിഖലി തങ്ങൾ; യു.ഡി.എഫ് തരംഗമെന്ന് കുഞ്ഞാലിക്കുട്ട

മലപ്പുറം: സംസ്ഥാനത്ത്​ യു.ഡി.എഫ്​ ആത്മവിശ്വാസത്തിലാണെന്നും 20 സീറ്റും വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മുസ്​ലീം ലീഗ്​ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്​ തങ്ങൾ പറഞ്ഞു. ​മലപ്പുറം പാണക്കാട്​ സ്കൂളിൽ വോട്ട്​ രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുയായിരുന്നു അദ്ദേഹം.

ജനം തെരഞ്ഞെടുപ്പിനായി കാത്തുനിൽക്കുകയായിരുന്നു. രാജ്യത്ത്​ അധികാര മാറ്റം ആവശ്യമാണ്​. ഇന്ത്യയിൽ ഇപ്പോൾ കാണുന്ന പ്രതിഭാസം ഇൻഡ്യ മുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്നും എല്ലാ സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പാണക്കാട്​ സ്കൂളിൽ വോട്ട്​ രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങ​ളോട്​ സംസാരിക്കുയായിരുന്നു അദ്ദേഹം. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും. മലപ്പുറത്ത്​ രണ്ട്​ ലക്ഷത്തിലധികം വേട്ടിന്‍റെ ഭൂരിപക്ഷമുണ്ടാവും. കോണഗ്രസ്​ കൂടുതൽ സീറ്റുകൾ നേടിയാലെ രാജ്യത്ത്​ കാര്യമുള്ളു. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്ന്​ ഇന്ത്യയെ രക്ഷിക്കണം. സമസ്ത വിഷയത്തിൽ ബന്ധപ്പെട്ട നേതാക്കൾ കൃത്യമായ നിലപാടുകൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}