തിരഞ്ഞെടുപ്പിന് കുളിർമ പകർന്ന് സ്വാന്തനം തണ്ണീർ പന്തൽ

വേങ്ങര: കനത്ത വെയിലും അസ്സഹനീയമായ ചൂടും എത്തിയതോടെ കോട്ടുമല തിരഞ്ഞടുപ്പ് ബൂത്ത്  പരിസരത്തു തണ്ണീർ പന്തൽ ഒരുക്കി. കോട്ടുമല എസ് വൈ എസ് സ്വാന്തനം ക്ലബ് പ്രവർത്തകരാണ് തണ്ണീർ പന്തൽ ഒരുക്കിയത്. 

വോട്ട് ചെയ്യാൻ എത്തുന്നവർക്ക്   പൊതു ജനങ്ങൾക്ക് മറ്റു ഉദ്യോഗസ്ഥർക്ക് ദാഹമാകറ്റുന്നതിനായി രാവിലെ 7 മണി മുതൽ 6 മണിവരെ   പന്തൽ നടത്തുന്നത്. കോട്ടുമല യിലേ ജീവ കാരുണ്യ സ്വാന്തന സേവന പ്രവർത്തനങ്ങളും എസ് വൈ എസ് യൂണിറ്റ് കമ്മിറ്റിക്ക് നേത്രത്തിൽ ആണ് നടക്കുന്നത് 
കഴിഞ്ഞ തിരഞ്ഞെടുപ്പ്  സമയത്തും ഇതുപോലെ പന്തൽ ഒരിക്കിയിരുന്നു. അന്നൊക്കെ ആളുകൾക്കു വലിയ തോതിൽ ആശ്വാസമായെന്നും ഉദ്ഘാടനം ചെയ്ത വാർഡ് മെമ്പർ എം കെ ഷറഫുദ്ദീൻ അഭിപ്രായപെട്ടു 
ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ,
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സൈഫുദ്ദീൻ ഊരകം മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ ഉബൈദ് മാസ്റ്റർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം കെ മാനു (മൊയ്ദീൻ) തുടങ്ങിയ പ്രമുരും തണ്ണീർ പന്തൽ സന്ദർശിച്ചു.

തണ്ണീർ പന്തൽ സേവന പ്രവർത്തനങ്ങൾക്ക് എം ക്കെ അബ്ദു ലത്തീഫ്, മേലേതിൽ മുസ്തഫ ഹാജി, പി ടി കുഞ്ഞി മമ്മുദു, പനോളി കബീർ , എം നാസർ, അബ്ദുല്ല മെലെത്തിൽ, കോണിയത് മുഹമ്മദ് അലി, പി ടീ റസാഖ്, ഇല്ലിക്കൽ ലത്തീഫ്, കളത്തിങ്ങൾ അലി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}