വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ക്ലബ്ബും അമ്പലമാട് വായനശാല യുവതയും സംയുക്തമായി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പക്ഷികൾക്ക് തണ്ണീർ കുടം ഒരുക്കി. ക്ലബ്ബ് ഗൾഫ് കോഡിനേഷൻ കമ്മിറ്റി അംഗം മുക്കിൽ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പി മജീദ് , എം അലവികുട്ടി , വി കമറുശരീഫ് എന്നിവർ നേതൃത്വം നൽകി.